Skip to main content

ഗ്രാമസഭ

 

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ ഈ മാസം ഏഴ് മുതല്‍ 14 വരെ നടക്കും. ഒന്നാം വാര്‍ഡിലേത് 10ന് രാവിലെ 10ന് ചീക്കനാല്‍ ഗവണ്‍മെന്റ് എല്‍.പി.എസിലും രണ്ടാം വാര്‍ഡിലേത് ഒമ്പതിന് രാവിലെ 11ന് ഐമാലി വെസ്റ്റ് എന്‍എസ്എസ് കരയോഗമന്ദിരത്തിലും മൂന്നാം വാര്‍ഡിലേത് 12ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് അമ്പല ജംഗ്ഷനിലുള്ള എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും നാലാം വാര്‍ഡിലേത് 14ന് രാവിലെ 11ന് പറയനാലി കമ്മ്യൂണിറ്റി സെന്ററിലും അഞ്ചാം വാര്‍ഡിലേത് 10ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് പുത്തന്‍പീടിക എംഎസ്‌സി എല്‍പിഎസിലും ആറാം വാര്‍ഡിലേത് 10ന് രാവിലെ 11നും ഏഴാം വാര്‍ഡിലേത് 11ന് രാവിലെ 11നും ഓമല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും എട്ടാം വാര്‍ഡിലേത് ഏഴിന് രാവിലെ 11ന് വാഴമുട്ടം എന്‍എസ്എസ് കരയോഗമന്ദിരത്തിലും ഒമ്പതാം വാര്‍ഡിലേത് 11ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് വാഴമുട്ടം ഗവണ്‍മെന്റ് യുപിഎസിലും പത്താം വാര്‍ഡിലേത് ഏഴിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് മുള്ളനിക്കാട് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാളിലും പതിനൊന്നാം വാര്‍ഡിലേത് 14ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് പന്ന്യാലി ഗവണ്‍മെന്റ് യുപിഎസിലും പന്ത്രണ്ടാം വാര്‍ഡിലേത് 13ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ആഡിറ്റോറിയത്തിലും പതിനാലാം വാര്‍ഡിലേത് ഒമ്പതിന് ഉച്ചയ്ക്ക് ശേഷം മൂന്നിന് മഞ്ഞിനിക്കര ഗവണ്‍മെന്റ് എല്‍പിഎസിലും നടക്കും. 

                (പിഎന്‍പി 3575/18)

date