Skip to main content

*പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങ്: നാല് പരാതികള്‍ തീര്‍പ്പായി*

 

 

 

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങിൽ നാല് പരാതികള്‍ തീര്‍പ്പായി. തിങ്കളാഴ്ച നടന്ന സിറ്റിങ്ങിൽ 50 കേസുകള്‍ പരിഗണിച്ചു.  36 കേസുകൾ ജൂലൈ ഏഴിന് നടക്കുന്ന സിറ്റിങ്ങിലേക്ക് മാറ്റി. ഈ വർഷം പുതുതായി 10 പരാതികൾ ലഭിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജഡ്ജ് സതീശ ചന്ദ്രബാബു, എഡിഎം കെ ദേവകി, എസ്പി തപോഷ് ബസുമാതാരി, ഹുസൂര്‍ ശിരസ്തദാര്‍ കുമാരി ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് പരാതികള്‍ പരിഗണിച്ചത്.

date