Skip to main content

പ്രചാരണബോര്‍ഡുകള്‍, സ്റ്റിക്കര്‍ - ക്വട്ടേഷന്‍ നല്‍കാം

സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ഇടത്താവളത്തില്‍  നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രില്‍ 24 ന് ബഹു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുമായി ബന്ധപ്പെട്ട് പ്രചാരണബോര്‍ഡുകള്‍, സ്റ്റിക്കര്‍ എന്നിവ തയ്യാറാക്കി സ്ഥാപിക്കാനും പരിപാടിയുടെ കാലയളവിന് ശേഷം നീക്കം ചെയ്യാനും വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു.
വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 15 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും.
 

date