Post Category
മന്ത്രിസഭാ വാർഷികം: ക്വട്ടേഷൻ ക്ഷണിച്ചു
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 25 മുതൽ മേയ് ഒന്നു വരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന 'എന്റെ കേരളം' പ്രദർശന-വിപണന മേള, ജില്ലാതല യോഗം എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിൽ സഞ്ചരിക്കുന്നതിന് ദിവസവാടകയ്ക്ക് ഏഴു പേർക്ക് സഞ്ചരിക്കാവുന്ന ടാക്സി പെർമിറ്റുള്ള എ.സി. വാഹനം ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 11 ന് ഉച്ചകഴിഞ്ഞ് ഒന്നു വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 1.30ന് തുറക്കും. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 0481 2562558.
date
- Log in to post comments