Skip to main content

'വൃത്തി റീൽസ്' മത്സരം -  വിജയികളെ പ്രഖ്യാപിച്ചു

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൃത്തി’ കോൺക്ലേവിന്റെ ഭാഗമായി നടത്തിയ 'വൃത്തി റീൽസ്മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചുകോഴിക്കോട് ജില്ലയിൽ നിന്നുള്ള ബ്രാൻഡൺ പ്രൊഡക്ഷൻസ് നൽകിയ 'പ്രാക്ടീസ്എന്ന റീൽസിനാണ് ഒന്നാം സമ്മാനം ലഭിച്ചത്ഒരു ലക്ഷം രൂപയാണ് സമ്മാനത്തുകതിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഉമേഷ് എം ചെയ്ത റീൽസ് രണ്ടാം സമ്മാനവും തൃശ്ശൂർ മുട്ടിത്താടി കല്ലൂർ സ്വദേശി അശ്വതി കെ എസ് ചെയ്ത റീൽസ് മൂന്നാം സമ്മാനവും കരസ്ഥമാക്കിഏപ്രിൽ 12 ന് വൈകുന്നേരം കനകക്കുന്നിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ നൽകുംമത്സരത്തിന്റെ ഭാഗമായി ലഭിച്ച വീഡിയോകളിൽ നിന്നും തിരഞ്ഞെടുക്കുന്നവ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കും.

മാലിന്യ സംസ്കരണ മേഖലയിൽ ആഗോള സംഗമത്തിനുംനൂതന സാങ്കേതിക വിദ്യകളെ സമന്വയിപ്പിച്ച് അവതരിപ്പിക്കുന്നതിനുംസംസ്ഥാനത്തിന്റെ മാലിന്യ സംസ്കരണ മാതൃകകളെ ഉയർത്തിക്കാട്ടുന്നതിനും ലക്ഷ്യമിട്ടുള്ള വൃത്തി കോൺക്ലേവിന്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റീൽസ് മത്സരം നടത്തിയത്.

പി.എൻ.എക്സ് 1535/2025

date