ലോക ഹോമിയോപ്പതി ദിനാചരണം പത്തിന്
ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഹോമിയോപ്പതി ദിനാചരണം ഏപ്രില്‍ പത്തിന് രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നടക്കും. കെ.കെ ശൈലജ ടീച്ചര്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി രാവിലെ പത്ത് മണിക്ക് പയ്യാമ്പലം ബീച്ച് പരിസരത്ത് ഒരുക്കുന്ന ഡോ. സാമുവല്‍ ഹനിമാന്റെ മണല്‍ ശില്പം പോലീസ് സബ് ഇന്‍സ്പെക്ടറും സിനിമാ നടനുമായ ശിവദാസ് കണ്ണൂര്‍ അനാച്ഛാദനം ചെയ്യും. പരിപാടിയില്‍ ആരോഗ്യ സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പ്, സൗജന്യ മരുന്ന് വിതരണം, സദ്ഗമയ പദ്ധതി ഗുണഭോക്താക്കളുടെ കര കൗശല പ്രദര്‍ശനം, സൗജന്യ തൈറോയ്ഡ്, അലര്‍ജി, ഷുഗര്‍ എന്നിവയുടെ രക്ത പരിശോധനയും ഉണ്ടാകും. റിട്ടയര്‍ഡ് ഡിഎംഒ ഡോ. വി.ആര് സദ്ഗുണ്, സാമുവല്‍ ഹനിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.വി ശ്രീജിനി അധ്യക്ഷയാകും.
- Log in to post comments