Skip to main content
.

ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘാടക സമിതി യോഗം ചേർന്നു; മന്ത്രി റോഷി അഗസ്റ്റിൻ യോഗം ഉദ്ഘാടനം ചെയ്തു

ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ജില്ലാതല സംഘാടക സമതി യോഗം ചെറുതോണി ടൗൺ ഹാളിൽ ചേർന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കായികക്ഷമതയുടെ അഭാവമാണ് മാനസിക ആരോഗ്യത്തെ ബാധിക്കുന്നതെന്നും കളിക്കളങ്ങൾ  കൈമോശം വന്ന യുവതലമുറയെ  വീണ്ടെടുത്ത് ലഹരിക്കെതിരായപുതുതലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി എക്സൈസ്, പോലീസ്, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിലെ എല്ലാവരുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് കുരുവിള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി 101 അംഗ സംഘാടക സമതിയെയും തിരഞ്ഞെടുത്തു.

ചെറുതോണി ടൗൺ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ജില്ലാകളക്ടർ വി. വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റിയംഗം ബാബു പി.ഐ വിഷയാവതരണം  നടത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങളായ എം ലതീഷ് കുമാർ, കെ.ജി സത്യൻ, ആൻസി തോമസ്, ബീന ടോമി, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.എൽ ജോസഫ്, ജില്ലാ സ്പോർട്സ് സെക്രട്ടറി ഷാജിമോൻ പി.എ എന്നിവർ പങ്കെടുത്തു.

1)ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘാടക സമിതി യോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

2) ലഹരി വിരുദ്ധ പ്രതിജ്ഞ ജില്ലാപഞ്ചായത്ത്  പ്രസിഡന്റ്  രാരിച്ചന്‍ നീര്‍ണാംകുന്നേല്‍ ചൊല്ലിക്കോടുക്കുന്നു.

 

Video https://we.tl/t-fUdLkDdGQU

date