Skip to main content

അക്കൗണ്ടിംഗ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്നുമാസത്തെ അക്കൗണ്ടിംഗ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കോമേഴ്സ് വിഷയങ്ങളിൽ ബിരുദം ഉള്ളവർക്കും ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 15ന് ഉച്ചയ്ക്ക് 12 മണിക്ക് കോളേജിൽ നേരിട്ട് എത്തുക. ഫോൺ: 9495069307, 8547005046.

date