ബയോബിന്‍ വിതരണോദ്ഘാടനം നടത്തി
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ബയോബിന്‍ വിതരണം നടത്തി. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഉറവിട മാലിന്യ സംസ്‌കരണ ഉപാധിയായ ബയോബിന്നിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു. ആലപ്പി ബയോടെക് ഏജന്‍സിയുടെ പ്രതിനിധിയായ ആന്റണി ഗുണഭോക്താക്കള്‍ക്ക് ബയോബിന്‍ ഉപയോഗത്തെക്കുറിച്ച് പരിശീലനം നല്‍കി.
105 വീടുകള്‍ക്കും, 14 വിദ്യാലയങ്ങള്‍ക്കും, ആറ് ഘടക സ്ഥാപനങ്ങള്‍ക്കും ചേര്‍ന്ന് 125 ബയോബിന്നുകളാണ് വിതരണം ചെയ്തത്. 2,93,835 രൂപ ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡും ഗുണഭോക്താക്കള്‍ 247 രൂപ വീതം ഗുണഭോക്തൃ വിഹിതം നല്‍കിയതുമായി മൂന്ന് ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ അയൂബ്, ജനപ്രതിനിധികള്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments