Skip to main content

ലാബ് ടെക്‌നീഷ്യൻ നിയമനം

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ എച്ച്.എം.സി ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി, അംഗീകൃത സ്ഥാപനത്തിൽ കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഏപ്രിൽ 15ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ  അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9146614577.
 

date