Skip to main content

ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും;  മോക് എക്‌സര്‍സൈസ് ഏപ്രില്‍ 11 ന്

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി ഏപ്രില്‍ 11 ന്  സംസ്ഥാനതലത്തില്‍ ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി മോക് എക്‌സര്‍സൈസ് സംഘടിപ്പിക്കുന്നു. തൃശ്ശൂര്‍ ജില്ലയില്‍ ചേറ്റുവ ഹാര്‍ബര്‍, കാരളം ഗ്രാമപഞ്ചായത്തിലെ ഗെയില്‍ ഇന്ത്യയുടെ സെക്ഷണല്‍ വാല്‍വ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് മോക് എക്‌സര്‍സൈസ് നടക്കുക. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് മോക് എക്‌സര്‍സൈസ്.

ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവര്‍ത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ മോക് എക്‌സര്‍സൈസില്‍ വിലയിരുത്തപ്പെടും.

സംസ്ഥാന- ജില്ലാ-താലൂക്ക്തല അടിയന്തിരഘട്ട കാര്യാനിര്‍വ്വഹണ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ടേബിള്‍ ടോപ്പ് എക്സര്‍സൈസ് ഓണ്‍ലൈന്‍ മീറ്റിംഗില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡി.എം ഡെപ്യൂട്ടി കളക്ടര്‍ സ്മിത റാണി, ജില്ലാ ഫയര്‍ ഓഫീസര്‍ എം.എസ്. സുവി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കളക്ടറേറ്റിലും താലൂക്ക്തല ഉദ്യോഗസ്ഥര്‍ താലൂക്കുകളിലും ഓണ്‍ലൈനായി പങ്കെടുത്തു.

date