Skip to main content

പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം

പട്ടികജാതി വികസന വകുപ്പിനു കീഴിൽ തച്ചിങ്ങനാടത്ത് പ്രവർത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 വർഷത്തിൽ പ്രവേശനത്തിനായി അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മറ്റു സമുദായത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കും (പരമാവധി ഒന്ന്) അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാനം, അവസാന പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പ് സഹിതം ഏപ്രിൽ 20ന് മുമ്പ് പെരിന്തൽമണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ: 9495675595.

date