ലഹരി വിരുദ്ധ ക്യാമ്പയിൻ: ജില്ലാ കൺവെൻഷൻ നടന്നു
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാംപയിൻ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാ കൺവെൻഷൻ കലക്ടറേറ്റ് കോൺഫ്രറൻസ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളലക്ടർ കെ ലത അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽ കുമാർ ലഹരി വിരുദ്ധ ക്യാംപയിൻ പോസ്റ്റർ പ്രകാശനം ചെയ്തു. ജില്ലാ യൂത്ത് കോർഡിനേറ്റർ ശ്യാം പ്രസാദ് കെ. ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. വി. ജയചന്ദ്രൻ, ബാസ്‌ക്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് കെ. മനോഹരകുമാർ, എം.എസ്.പി. അസിസ്റ്റന്റ് കമാൻഡന്റ് പി. ഹബീബു റഹിമാൻ, പ്രസ്സ് ക്ലബ് സെക്രട്ടറി വി.പി. നിസാർ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ പി.ബി ഷാജു, സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി. ഹൃഷികേഷ് കുമാർ, കെ. എ. നാസർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് യു. തിലകൻ, സംസ്ഥാന റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. അനിൽകുമാർ, കോർവ ജില്ലാ സെക്രട്ടറി കെ.ടി. ഹംസ എന്നിവർ സംസാരിച്ചു. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സി സുരേഷ് സ്വാഗതവും ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ. അർജുൻ നന്ദിയും പറഞ്ഞു.
- Log in to post comments