Skip to main content
സംഘടനാസമിതി രൂപീകരണ യോഗം റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

സംഘടനാസമിതി രൂപീകരണം

ലഹരിക്കെതിരായ  ജനകീയ കാമ്പയിന്റെ ഭാഗമായി സംഘടനാസമിതി രൂപീകരണ യോഗം ശബരിമല ഇടത്താവളത്തില്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി ശ്രീകല അധ്യക്ഷയായി. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ആര്‍.എസ് ഹരിഹരന്‍ ഉണ്ണി എന്നിവര്‍ ബോധവല്‍ക്കരണ
ക്ലാസെടുത്തു.  ഏപ്രില്‍ 16 മുതല്‍ മെയ് രണ്ട് വരെ വാര്‍ഡ് തല ജാഗ്രതാ സമിതി പ്രവര്‍ത്തനം സംഘടിപ്പിക്കും. ജനപ്രതിനിധികളായ സി.എസ് സുകുമാരന്‍, അരുണ്‍ അനിരുദ്ധന്‍, പി. എന്‍. വി. ധരന്‍, സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date