ജനറല്‍ ആശുപത്രിയിലെ നിയമ സഹായ ക്ലിനിക്ക് ഇനി പുതിയ കെട്ടിടത്തില്‍
ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ സൗജന്യ നിയമ സഹായ ക്ലിനിക്ക് പുതിയ കെട്ടിടത്തിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ജഡ്ജും കെ.എല്‍.എസ്.എ മെമ്പര്‍ സെക്രട്ടറിയുമായ ഡോ. സി.എസ്. മോഹിത് നിയമ സഹായ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഡി.എല്‍.എസ്.എ. സെക്രട്ടറി പ്രമോദ് മുരളി മുഖ്യാതിഥിയായി. ആര്‍എംഒ ഡോ. എം. ആശ, ലോ സെക്രട്ടറി റ്റി. സാബു, നഴ്‌സിങ് സൂപ്രണ്ട് ദീപാറാണി, ഭൂമിക കോഓര്‍ഡിനേറ്റര്‍ നാന്‍സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും ബുധനാഴ്ചകളിലാണ് നിയമ സഹായ ക്ലിനിക് പ്രവര്‍ത്തിക്കും. അഭിഭാഷകനും പാരാ ലീഗല്‍ വോളണ്ടിയറും ഈ ദിവസങ്ങളില്‍ ക്ലിനിക്കില്‍ സേവനത്തിന് ഉണ്ടാകും. സൗജന്യ നിയമോപദേശം, നിയമസഹായം, പരാതികള്‍, ഹര്‍ജികള്‍ എന്നിവ തയ്യാറാക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സഹായം, നിയമബോധവത്കരണപ്രവര്‍ത്തനങ്ങള്‍, നിയമ സേവന സ്ഥാപനങ്ങളുടെ വ്യവസ്ഥകളെക്കുറിച്ചുള്ള വിവരങ്ങള്‍, പരാതികള്‍, തര്‍ക്കങ്ങള്‍ തുടങ്ങിയവയുടെ സമയബന്ധിതമായ പരിഹാരവും തുടര്‍നടപടിക്രമങ്ങളും ഇവിടെ നിന്നും ലഭ്യമാകും.
(പിആർ/എഎൽപി/1078)
- Log in to post comments