Skip to main content

അഭിമുഖം

കൊട്ടാരക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഇലക്ട്രിഷ്യന്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍  താല്‍ക്കാലിക നിയമനം നടത്തും.  യോഗ്യത: ബിവോക്ക്/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നിവയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.ടെക് ബിരുദം   ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും   രണ്ട് വര്‍ഷ   പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.ടി.സി./എന്‍.എ.സി. യും   മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും. ഏപ്രില്‍ 15ന് രാവിലെ 11-ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 7012332456, 9946918632.
 

 

date