Post Category
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
അഭിമുഖം ചേര്‍ത്തല ടൗണ്‍ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ 11 ന് രാവിലെ 9.30 ന്
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നു.100 ല്‍ അധികം ഒഴിവുകള്‍ ഉണ്ട്. അഭിമുഖം ചേര്‍ത്തല ടൗണ്‍ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ ഏപ്രില്‍ 11 ന് രാവിലെ 9.30 ന് നടക്കും.വിദ്യാഭ്യാസ യോഗ്യത: എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദം, ബി ബി എ, എം ബി എ (എച്ച് ആര്‍, അക്കൗണ്ട്‌സ്, ഫിനാന്‍സ്), എം.കോം, ഡിപ്ലോമ, ഐ റ്റി ഐ (മെക്കാനിക്കല്‍), ലോജിസ്റ്റിക്‌സ്. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും. ഫോണ്‍: 0477-2230624, 8304057735.
(പി.ആര്‍/എ.എല്‍.പി/1080)
date
- Log in to post comments