Skip to main content

സംസ്ഥാന ക്ഷേത്രകലാ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

2023-24 വര്‍ഷത്തെ ക്ഷേത്ര കലാ പുരസ്‌ക്കാരം, ഗുരു പൂജ അവാര്‍ഡ്, യുവ പ്രതിഭാ പുരസ്‌കാരം എന്നിവയ്ക്ക്  അപേക്ഷ ക്ഷണിച്ചു. കഥകളി, അക്ഷരശ്ലോകം, ലോഹശില്‍പം, ദാരുശില്‍പം, ചുമര്‍ ചിത്രം, ശിലാശില്‍പം, ചെങ്കല്‍ ശില്‍പം, ഓട്ടന്‍തുള്ളല്‍, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം, കൃഷ്ണനാട്ടം, ചാക്യാര്‍കൂത്ത്, ബ്രാഹ്‌മണി പാട്ട്, ക്ഷേത്രവാദ്യം, കളമെഴുത്ത്, തീയ്യാടിക്കൂത്ത്, തിരുവലങ്കാര മാലകെട്ട്, സോപാന സംഗീതം, മോഹിനിയാട്ടം, കൂടിയാട്ടം, യക്ഷഗാനം, ശാസ്ത്രീയ സംഗീതം, നങ്ങ്യാര്‍ കൂത്ത്, പാഠകം, തിടമ്പ് നൃത്തം, തോല്‍പ്പാവക്കൂത്ത്, കോല്‍ക്കളി, ജീവിത - ക്ഷേത്രകലാ ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക. ക്ഷേത്ര വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ 2023 - 24 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ മൂന്ന് കോപ്പികള്‍ അപേക്ഷയോടൊപ്പം നല്‍കണം.അപേക്ഷാഫോറം www.kshethrakalaacademy.org ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം ക്ഷേത്രകലകളിലുള്ള പരിചയം, മറ്റു പുരസ്‌കാരങ്ങളുടെ പകര്‍പ്പുകള്‍, അതതു മേഖലകളില്‍ മികവ് തെളിയിക്കാനുള്ള സാക്ഷ്യപത്രത്തിന്റെ പകര്‍പ്പുകള്‍, ഏറ്റവും പുതിയ മൂന്ന് പാസ്പോര്‍ട് സൈസ് ഫോട്ടോകള്‍ എന്നിവ സഹിതം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി.പി.ഒ, കണ്ണൂര്‍-670303 എന്ന വിലാസത്തില്‍ മെയ് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 9847510589, 04972986030

date