ആരോഗ്യ വകുപ്പിന്റെ ബോധവൽക്കരണ പ്രദർശന ബോർഡുകൾ അനാച്ഛാദനം ചെയ്തു
ജീവിതശൈലി രോഗങ്ങൾക്കെതിരായി മലപ്പുറം സിവിൽ സ്റ്റേഷൻ ജീവനക്കാർക്കിടയിൽ അവബോധം വളർത്തുന്നതിനായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യ കേരളവും തയ്യാറാക്കിയ ബോധവൽക്കരണ പ്രദർശന ബോർഡുകൾ ജില്ലാ കലക്ടർ വി.ആർ വിനോദ് അനാച്ഛാദനം ചെയ്തു. ആവിയിൽ വേവിച്ച ആഹാരം ആരോഗ്യത്തിന് അനുഗുണം എന്ന സന്ദേശമാണ് 'പൊരിക്കണ്ട പീങ്ങാം' എന്ന സന്ദേശത്തിലൂടെ മുന്നോട്ടുവെക്കുന്നത്. ജീവിതചര്യയിലുള്ള വ്യതിയാനം കൊണ്ടുണ്ടാകുന്ന പകർച്ചേതരരോഗങ്ങൾ അഭിലഷണീയമായ ശീലവൽക്കരണത്തിലൂടെ ചെറുക്കാൻ സന്നദ്ധരാക്കുകയാണ് ലക്ഷ്യം. സിവിൽസ്റ്റേഷനിലെ പൊതുജന ശ്രദ്ധനേടുന്ന ഇടങ്ങളിലാണ് ആദ്യ ഘട്ടമായി ഇത്തരം 16 ബോർഡുകൾ സ്ഥാപിച്ചത്. ഡി.എം.ഒ ഡോ.ആർ. രേണുക, എൻ.സി.ഡി. നോഡൽ ഓഫീസർ ഡോ.വി. ഫിറോസ് ഖാൻ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ അനിഷ , എഡ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ കെ.പി. സാദിഖ് അലി, പി.എം.ഫസൽ, ടെക്നിക്കൽ അസിസറ്റന്റുമാരായ വി.വി ദിനേശ്, എം. ഷാഹുൽ ഹമീദ്, ബി.സി.സി കൺസൾട്ടന്റ് ഇ.ആർ ദിവ്യ എന്നിവർ പങ്കെടുത്തു.
- Log in to post comments