Post Category
ഖാദി വിഷു-ഈസ്റ്റർ വിപണന മേള ആരംഭിച്ചു
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വിഷു, ഈസ്റ്ററി നോടനുബന്ധിച്ച് സ്പെഷ്യൽ ഖാദി വിപണമേള മലപ്പുറം കുന്നുമ്മൽ പ്രസ് ക്ലബിൽ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ആദ്യ വില്പന നടത്തി നിർവഹിച്ചു. ആദ്യ വില്പന ജി.കെ രാം മോഹൻ ഏറ്റുവാങ്ങി. സ്പെഷ്യൽ മേള ഏപ്രിൽ 11 വരെ ഉണ്ടായിരിക്കും. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30% വരെ സർക്കാർ റിബേറ്റ് ലഭിക്കും. മലപ്പുറം നഗരസഭ അംഗം പി.എസ്.എ സബീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ അസിസ്റ്റൻറ് റജിസ്ട്രാർ ബിജുമോൻ, ഖാദി ബോർഡ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments