Post Category
പട്ടിക വിഭാഗക്കാര്‍ക്ക് വായ്പ
സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വിവിധ സ്വയംതൊഴില്‍ വായ്പ പദ്ധതികളുടെ കീഴില്‍ നാല് ലക്ഷം വരെ വായ്പ നല്‍കുന്നു. വായ്പകള്‍ക്ക് നിലവിലെ ജാമ്യ വ്യവസ്ഥകള്‍ ബാധകമായിരിക്കും.
അപേക്ഷകര്‍ പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരും നിലമ്പൂര്‍, ഏറനാട്, പെരിന്തല്‍മണ്ണ താലൂക്കില്‍ ഉള്‍പ്പെട്ടവരും ആയിരിക്കണം. അഞ്ച് സെന്റില്‍ കുറയാത്ത വസ്തുജാമ്യമോ / സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റോ ജാമ്യമായി സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വണ്ടൂര്‍ ഉപജില്ലാ ഓഫീസിൽ ലഭിക്കും. ഫോണ്‍ : 04931 246644, 9400068516.
date
- Log in to post comments