Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് അദാലത്ത്

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ വിവിധ പദ്ധതികളിലായി  ആനുകൂല്യങ്ങള്‍ക്ക് നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പാക്കാത്തവയില്‍ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പിക്കുന്നതിനും മേയ് മാസത്തില്‍ പരാതി അദാലത്ത് നടത്തുന്നു. അദാലത്തില്‍ പങ്കെടുക്കാന്‍ ക്ഷേമനിധിയുടെ ഫിഷറീസ് ഓഫീസുകളിലോ, കോഴിക്കോട് മേഖല ഓഫീസിലോ  ഏപ്രില്‍ 25  നകം  അപേക്ഷ നല്‍കണം. ഫോണ്‍ നമ്പര്‍ 0495 2383472.

 

date