Post Category
ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുക്കാം
ലോക ഭൗമദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ലളിത കലാ അക്കാദമിയുമായി ചേര്‍ന്ന് കോട്ടക്കുന്നിലെ ആര്‍ട്ട് ഗാലറിയില്‍ 2025 ഏപ്രില്‍ 19, 20, 21, 22 തിയ്യതികളില്‍ ഫോട്ടോ പ്രദര്‍ശനം നടത്തുന്നു. ജൈവ വൈവിധ്യ വിഷയത്തെ ആസ്പദമാക്കി ' മലപ്പുറത്തിന്റെ ഹരിത വര്‍ണ്ണങ്ങള്‍ ' ശീര്‍ഷകത്തില്‍ ഉള്‍പ്പെടുന്ന ഫോട്ടോകളാണ് പ്രദര്‍ശനത്തിൽ ഒരുക്കുന്നത്. ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 15നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0483-2734803, 9447678519, 8301862445.
date
- Log in to post comments