Skip to main content

ബഡ്സ് ആക്ട് നടപടി; ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാം

ബഡ്സ് ആക്ട് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ വഞ്ചനാകുറ്റത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡ് ധനകാര്യസ്ഥാപനത്തിന്റെ ജില്ലയിലെ വിവിധ ശാഖകളില്‍നിന്നും കണ്ടുകെട്ടിയ 1,24,64,870 രൂപയും 40 കിലോ സ്വര്‍ണവും മറ്റ് ജംഗമ വസ്തുക്കളും താല്‍ക്കാലികമായി കണ്ടുകെട്ടി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വസ്തുക്കളുടെ പ്രൊവിഷണല്‍ അറ്റാച്ച്മെന്റ് നടപടിക്രമം ബഡ്സ് ആക്ട് പ്രകാരം അന്തിമമാക്കുന്നതില്‍ ആക്ഷേപമുള്ളവര്‍ വിചാരണ തീയതിയായ ഏപ്രില്‍ 22 നോ മുമ്പോ ആലപ്പുഴ ജില്ലാ കോടതിയിലുള്ള ബഡ്സ് സ്പെഷ്യല്‍ ഡെസിഗ്‌നേറ്റഡ് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 
 

 

date