Skip to main content

വാളകം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യു മന്ത്രി ഏപ്രില്‍ 11ന് ഉദ്ഘാടനം

പുനര്‍നിര്‍മ്മാണം നടത്തിയ വാളകം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം  ഏപ്രില്‍ 11 ഉച്ചയ്ക്ക് 2.30 ന് റവന്യൂ -ഭവനനിര്‍മാണവകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം പി,  ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

date