Skip to main content
..

അച്ചന്‍കോവില്‍ ആദിവാസി ഉന്നതിയില്‍ ഭക്ഷ്യകമ്മീഷന്‍

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സക്കറിയ ഉമ്മന്റെ നേതൃത്വത്തില്‍ അച്ചന്‍കോവില്‍ ആദിവാസി ഉന്നതിയില്‍ സന്ദര്‍ശനം നടത്തി. റേഷന്‍ വിതരണം, അംഗനവാടിയില്‍നിന്നുള്ള പോഷകാഹാരവിതരണം, അവശ്യമരുന്നു വിതരണം തുടങ്ങിയവ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഉപകുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.
വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണപുരോഗതി വിലയിരുത്തുന്നതിനായാണ് സന്ദര്‍ശനം നടത്തിയത്.  ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഓ.ബിന്ദു, പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി. ചിത്ര, വിവിധഉദ്യോഗസ്ഥര്‍, എസ്.ടി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.  
 

date