ശുചിത്വസാഗരം പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം ഇന്ന്(11); എംഎല്‍എമാര്‍ ഉദ്ഘാടനം ചെയ്യും
കേരളത്തിന്റെ കടലോരങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കി പരിസ്ഥിതി സംരക്ഷിക്കാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് മുന്‍കയ്യെടുത്ത് സംഘടിപ്പിക്കുന്ന ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ രണ്ടാംഘട്ടം ഇന്ന് (11) നടക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം ജില്ലയിലെ തീരദേശ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ ഉദ്ഘാടനം ചെയ്യും. തോട്ടപ്പള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ യൂണിറ്റ് എച്ച് സലാം എം.എല്‍ എ., ശാസ്ത്രിമുക്കില്‍ പി.പി.ചിത്തരജ്ഞന്‍ എം.എല്‍.എ., ചാപ്പക്കടവില്‍ ദലീമ ജോജോ എം.എല്‍.എ., മാരാരിബീച്ചില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി എന്നിവര്‍ ഉള്‍പ്പെടെ 71 ആക്ഷന്‍ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലയുടെ 82 കിലോ മീറ്റര്‍ തീരത്ത് രാവിലെ 7 മണി മുതല്‍ 11 മണി വരെ നടക്കുന്ന യജ്ഞത്തില്‍ വിവിധ സന്നദ്ധ സംഘടനകള്‍, വകുപ്പുകള്‍, തദ്ദേശസ്വയംഭരണ വകുപ്പ്, ക്ലീന്‍ കേരള ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഏജന്‍സികള്‍ ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വോളിന്റിയര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ തീരപ്രദേശത്തെ 71 ആക്ഷന്‍ കേന്ദ്രങ്ങളില്‍ പരിശീലനം നേടിയ 25 സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് തദ്ദേശവകുപ്പ്, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയ്ക്ക് കൈമാറും. പദ്ധതിയുടെ ഭാഗമായി ആക്ഷന്‍ കേന്ദ്രങ്ങളില്‍ ബോട്ടില്‍ ബൂത്തുകളും സ്ഥാപിക്കും.
(പി.ആര്‍/എ.എല്‍.പി/1087)
- Log in to post comments