കാർത്തികപ്പള്ളി കേരഗ്രാമം പദ്ധതി ഇന്ന് (13) മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും
കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും, കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർത്തികപ്പള്ളി കേരഗ്രാമം പദ്ധതി ഇന്ന് (ഏപ്രിൽ13ന്) കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് തോട്ടുകടവ് ഗവ. യു പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനാകും.
നാളികേര കൃഷിയുടെ പ്രാധാന്യവും ഉൽപാദനക്ഷമതയും വർദ്ധിപ്പിച്ച് കർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയാണ് സംസ്ഥാന സർക്കാർ കേരഗ്രാമം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. കാർത്തികപ്പള്ളി കേരഗ്രാമം പദ്ധതി വഴി
പഞ്ചായത്തിലെ കേരകർഷകരെ ഒരുമിച്ചണിനിരത്തി പഞ്ചായത്ത് ഭരണ സമിതിയുടെയും, പഞ്ചായത്തുതല കേര സമിതിയുടെയും നേതൃത്വത്തിൽ വാർഡിലെ കേര സമിതികൾ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംയോജിത വളപ്രയോഗം, രോഗകീടനിയന്ത്രണം തുടങ്ങിയ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തി കേരഗ്രാമം പദ്ധതിയുടെ ഒന്നാംവർഷം പൂർത്തീകരിച്ചു. രണ്ടാംവർഷ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
ചടങ്ങിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ഭായ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ അമ്പിളി, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റ്റി ആർ വത്സല, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തംഗം എസ് ശോഭ,
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി, കാർത്തികപ്പള്ളി കേരഗ്രാമം പ്രസിഡൻ്റ് കെ എൻ തമ്പി,
സെക്രട്ടറി വടക്കടം സുകുമാരൻ, കൃഷി ഓഫീസർ ഡി ഷാജി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
മികച്ച കർഷകരേയും മുതിർന്ന കർഷകത്തൊഴിലാളികളെയും ചടങ്ങിൽ ആദരിക്കും. വൈകിട്ട് മൂന്ന് മണി മുതൽ തെങ്ങുകൃഷി പരിപാലനമുറകളും രോഗകീടനിയന്ത്രണ മാർഗങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന കാർഷിക സെമിനാറിൽ സി.പി.സി.ആർ.ഐ. കായംകുളം റീജിയണൽ സ്റ്റേഷൻ മുൻ മേധാവി ഡോ. വി കൃഷ്ണകുമാർ ക്ലാസ് നയിക്കും.
(പി.ആര്‍/എ.എല്‍.പി/1099)
- Log in to post comments