Skip to main content

തിരുമാറാടിയിൽ വിഷു വിപണന മേള ആരംഭിച്ചു

തിരുമാറാടി കുടുംബശ്രീ സിഡിഎസ് ന്റെ നേതൃത്വത്തിൽ വിഷു വിപണന മേള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെ ഉൽപ്പന്നങ്ങൾ, നാടൻ പച്ചക്കറികൾ എന്നിങ്ങനെ വൈവിധ്യങ്ങളാർന്ന വിഭവങ്ങളാണ് വിപണന മേളയിലുള്ളത്. തിരുമാറാടി പനച്ചിക്കവലയിൽ ആരംഭിച്ചിരിക്കുന്ന ചന്ത ഈ മാസം 13 വരെ ഉണ്ടാകും.

 

സിഡിഎസ് ചെയർപേഴ്സൺ തങ്കമ്മ ശശിയുടെ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ രമ മുരളീധ രകൈമൾ, ഗ്രാമപഞ്ചായത്ത് അംഗം സി വി ജോയ്, പഞ്ചായത്ത് സെക്രട്ടറി പി പി റെജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി എസ് സാബുരാജ്, ഡി അനിൽ, സി ഡി എസ് അംഗങ്ങളായ സാറാമ്മ ജോണി, ഇ. കെ മണി ,അമ്മിണി ചോതി, കുടുംബശ്രീ ബ്ലോക്ക് കോഓർഡിനേറ്റർ ഷാഹിന, അക്കൗണ്ടന്റ് രേഖ ദിലീപ്, എം ഇ സി ആഷ സജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date