ആള്‍ ഇന്ത്യ പൊലീസ് ബാഡ്മിന്റണ്‍ ക്ലസ്റ്റര്‍ ആരംഭിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു*
ആദ്യത്തെ ആള്‍ ഇന്ത്യ പൊലീസ് ബാഡ്മിന്റണ്‍ ക്ലസ്റ്റര്‍ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
വിവിധ സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകളുടെ ബാഡ്മിൻ്റൺ ടീമുകൾ ഉൾപ്പെടെ 42 ടീമുകളുടെ മാര്‍ച്ച് പാസ്റ്റിന് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു.
കേരള പോലീസ് ടീമിനെ അസിസ്റ്റന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി ടിജോ നയിച്ചു.
തുടര്‍ന്ന് നാവിക സേനയുടേയും കോസ്റ്റ് ഗാര്‍ഡിന്റെയും മ്യൂസിക് ബാന്‍ഡുകളുടെ സംഗീത പരിപാടി അറങ്ങേറി. ആള്‍ ഇന്ത്യ പോലീസ് ബാഡ്മിന്റന്‍ ക്ലസ്റ്ററിന്റെ ഭാഗ്യചിഹ്നം(ആന) ഉദ്ഘാടന പരിപാടികള്‍ക്ക് മാറ്റുകൂട്ടി.
ഏപ്രില്‍ 11 മുതല്‍ 15 വരെ ഓള്‍ ഇന്ത്യ പോലീസ് ഫോഴ്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ബാഡ്മിന്റ്ണ്‍, ടേബിള്‍ ടെന്നീസ് ക്ലസ്റ്റര്‍ ആയിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് കേന്ദ്ര സേനയുടെ ഏജന്‍സികളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ ഉണ്ടാവും. ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കും സ്ത്രീ പുരുഷ വിഭാഗങ്ങള്‍ക്കും വേര്‍തിരിച്ചായിരിക്കും മത്സരങ്ങള്‍. 208 വനിത ഉദ്യോഗസ്ഥരും 825 പുരുഷ ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്. ഡിജിപി മുതല്‍ കോണ്‍സ്റ്റബിള്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ മത്സരിക്കും. പല വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. വ്യക്തിഗത ടീം മത്സരങ്ങള്‍ ഉണ്ടാകും.
ബാഡ്മിന്റണ്‍ മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി 60 ഇവന്റുകളും ടേബിള്‍ ടെന്നീസില്‍ 34 ഇവന്റുകളും നടക്കും. മൊത്തം 1200 മത്സരങ്ങളാണ് അഞ്ചുദിവസം കൊണ്ട് നടക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
14 ന് സാംസ്‌കാരിക പരിപാടികള്‍ കായിക മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. 15ന് സമാപന പരിപാടികളുടെ ഉദ്ഘാടനം വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിക്കും.
കേരള ഡിജിപി ഷേഖ് ദര്‍വേഷ് സാഹെബ്, എഡിജിപി എസ്. ശ്രീജിത്ത്, എറണാകുളം സിറ്റി പോലിസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ എന്നിവര്‍ പങ്കെടുത്തു
- Log in to post comments