Post Category
പട്ടയ അസംബ്ലിയോഗം
പുതുക്കാട് മണ്ഡലംതല പട്ടയ അസംബ്ലി യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വിവിധ സ്ഥലങ്ങളിൽ ലഭിച്ചിട്ടുള്ള പട്ടയ അപേക്ഷകളുടെ പുരോഗതിയും നിലവിലെ സ്ഥിതിയും യോഗത്തിൽ ചർച്ചയായി.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ബാലകൃഷ്ണ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ അനൂപ്, ടി.എസ് ബൈജു, എൻ മനോജ്, കലാപ്രിയ സുരേഷ്, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർ
തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments