Post Category
ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു
കടങ്ങോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 100 ക്ഷീര കർഷകർക്ക് ധാതു ലവണ മിശ്രിതം സൗജന്യമായി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രമണി രാജൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രമേഷ് അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ മനോജ് തെറ്റയിൽ പദ്ധതി വിശദീകരണം നടത്തി.
കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിനുകൾ തുടങ്ങി പശുവിന്റെ വളർച്ചയ്ക്കും പ്രത്യുത്പാദനത്തിനും ആവശ്യമായ എല്ലാ ധാതുലവണങ്ങളും അടങ്ങിയ മിശ്രിതമാണ് വിതരണം ചെയ്തത്. ജനകീയാസൂത്രണ പദ്ധതിയിൽ ഒരു ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആർ സിമി, എം.കെ ശശിധരൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ റെജിൻ മാത്യൂസ്, കെ കെ സതി തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments