Post Category
റോഡ് സുരക്ഷ ബോധവൽക്കരണ വാഹന പ്രചരണ ജാഥ ഏപ്രില്‍ 21ന് തുടങ്ങും
വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ക്കെതിരെ റോഡുസുരക്ഷ നിയമപരിപാലനം, ലഹരിവ്യാപനം തടയല്‍, ശുചിത്വ പരിപാലനം എന്നിവ ലക്ഷ്യം വെച്ച് റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറം സംഘടിപ്പിക്കുന്ന വിപുലമായ വാഹനപ്രചരണ ജാഥ ഏപ്രില്‍ 21ന് ആരംഭിക്കും. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് പത്ത് ദിവസങ്ങളിലായി നടക്കുന്ന പ്രചരണ ജാഥ ജില്ലാ കലക്ടര്‍ വി.ആര് വിനോദ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രധാന ടൗണുകള്‍, ബസ്റ്റാന്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് വീഡിയോവാള്‍ സംവിധാനത്തോടെയാണ് പ്രചരണം നടത്തുന്നത്. പൊലീസ്, മോട്ടോര്‍ വാഹനം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രചരണജാഥയില്‍ ജില്ലാ പോലീസ് മേധാവി ആര് വിശ്വനാഥ്, എ.ഡി.എം എന്‍.എം മെഹറലി, റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം അബ്ദു തുടങ്ങിയവര്‍ സംബന്ധിക്കും.
date
- Log in to post comments