Post Category
ക്ഷണക്കത്ത് അച്ചടിക്കുന്നതിന് ക്വട്ടേഷന്‍
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് ജില്ലയില്‍ മെയ് 22ന് രാവിലെ 10.30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല യോഗത്തിന്റെ ക്ഷണക്കത്ത് അച്ചടിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നിശ്ചിതമാതൃകയില്‍ എ4 സൈസ് ബോണ്ട് പേപ്പറില്‍ അച്ചടിച്ച്, മടക്കികവറിലാക്കി കവറിന് പുറത്ത് വിഷയം ‘പിണറായി വിജയന്‍, മുഖ്യമന്ത്രി' രേഖപ്പെടുത്തി 1000 എണ്ണം കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തിക്കുന്നതിന് കുറഞ്ഞ നിരക്കില്‍ ക്വട്ടേഷന്‍ നല്‍കാം. പ്രസുകള്‍ ഏപ്രില്‍ 21ന് വൈകിട്ട് മൂന്നിനകം ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
date
- Log in to post comments