പേരമംഗലം വെമ്പിള്ളി കോളനിയിലേക്കുള്ള റോഡ് നിര്‍മ്മാണം ആരംഭിച്ചു
കൊച്ചി: . മൂവാറ്റുപുഴയിലെ ആയവന ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ പേരമംഗലം വെമ്പിള്ളി കോളനിയിലേക്കുള്ള റോഡ് നിര്‍മ്മാണം ആരംഭിച്ചു. വളരെ നാളുകളായുള്ള വെമ്പിള്ളി കോളനി നിവാസികളുടെ സ്വപ്നമാണ് ഇതുവഴി യാഥാര്‍ത്ഥ്യമായത്. നാല്പത്തിരണ്ട് കുടുംബങ്ങള്‍ താമസിക്കുന്ന വെമ്പിള്ളി കോളനിയിലേയ്ക്ക് വര്‍ഷങ്ങളായി ഇടുങ്ങിയ നടപ്പാതയാണുണ്ടായിരുന്നത്. കോളനിയില്‍ വൈദ്യുതിയും, കുടിവെള്ളവും എത്തിയിട്ടും റോഡ് നിര്‍മ്മാണം പല കാരണങ്ങള്‍ കൊണ്ടും നീളുകയായിരുന്നു. രോഗികളെയും, വൃദ്ധരെയും ഇത് വരെ ഇടുങ്ങിയ നടപ്പാതയിലൂടെ ചുമന്നായിരുന്നു റോഡില്‍ എത്തിച്ചിരുന്നത്. ഇതിന് പുറമെ കെട്ടിടനിര്‍മ്മാണങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉള്ള സാധനങ്ങള്‍ തലച്ചുമടായാണ് കോളനിയിലേയ്ക്ക് എത്തിച്ചിരുന്നത്.
മൂവാറ്റുപുഴ എം എല്‍ എ എല്‍ദോ എബ്രഹാമിന് കോളനിനിവാസികള്‍ റോഡ് നിര്‍മിക്കാന്‍ നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എം. എല്‍. എ യുടെയും, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോളി പൊട്ടയ്ക്കലിന്റെയും നേതൃത്വത്തില്‍ കോളനി നിവാസികളുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേരുകയും റോഡിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലം വിട്ട് കിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനും തീരുമാനിച്ചു. ഇതേ തുടര്‍ന്ന് നാലര സെന്റ് സ്ഥലം കോളനിവാസികളുടെ സഹായത്തോടെ വിലയ്ക്ക് വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പത്ത് അടി വീതിയിലാണ് കോളനിയിലേയ്ക്കുള്ള റോഡ് നിര്‍മ്മിക്കുന്നത്.
റോഡ് നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. പുതുതായി നിര്‍മിച്ച റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ പത്ത് ലക്ഷം രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോഡിലൂടെയുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് പഞ്ചായത്തില്‍ നിന്നും ഫണ്ട് അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം.അലിയാര്‍ പറഞ്ഞു.
വാര്‍ഡ് മെമ്പര്‍ ബേബി കുര്യന്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് ജോളി പൊട്ടയ്ക്കല്‍, പേരമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി.രാജപ്പന്‍, കെ.ആര്‍.രാജന്‍, രതീഷ് മുരളി, വി.എം.തോമസ്, ജോസ് വെട്ടിയാംങ്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
- Log in to post comments