Post Category
ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഒഴിവ്
മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തും പമ്പയിലും പ്രവര്‍ത്തിക്കുന്ന താത്ക്കാലിക ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് ക്ലീനിംഗ് ജോലികള്‍ക്കായി രണ്ട് പേരെ താത്ക്കാലികമായി നിയമിക്കും. സര്‍ക്കാര്‍ അംഗീകൃത ദിവസ വേതന നിരക്കില്‍ സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ രണ്ട് മാസം താമസിച്ച് ജോലി ചെയ്യണം. പ്രായപരിധി 55 വയസ്. ഏഴാം ക്ലാസ് പാസായിരിക്കണം. താത്പര്യമുള്ളവര്‍ അടൂര്‍ റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 13ന് രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂവിന് തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം ഹാജരാകണം.
(പിഎന്‍പി 3602/18)
date
- Log in to post comments