Post Category
പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം 'കരുതല്‍' കുറിയന്നൂര്‍ എസ് എന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ജെസി മാത്യു, ലതാ ചന്ദ്രന്‍, റീന തോമസ്, പഞ്ചായത്ത് അംഗങ്ങളായ കെ പ്രതീഷ് , അഡ്വ. രാമചന്ദ്രന്‍ നായര്‍, രശ്മി ആര്‍ നായര്‍, മെഡിക്കല്‍ ഓഫീസര്‍ വിമിതാ മുരളി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവകുമാരി, ഡോ. ഐപ്പ് ജോസഫ്, കമ്മ്യൂണിറ്റി നേഴ്‌സ് സുജാദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments