ഓറിയന്റേഷൻ ക്ലാസും അനുമോദനവും സംഘടിപ്പിച്ചു
വിജ്ഞാനകേരളം മെഗാജോബ് ഫെയറിൽ പങ്കെടുക്കുന്ന തൊഴിലന്വേഷകർക്കായുള്ള ഓറിയന്റേഷൻ ക്ലാസിന്റെ ബ്ലോക്ക് തല ഉദ്ഘാടനവും, മിനി ജോബ് ഫെയറിൽ ജോലി ലഭിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അനുമോദനവും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഒരു മാസത്തോളമായി തുടർച്ചയായ ശനിയാഴ്ചകളിൽ നടന്ന മിനി ജോബ് ഫെയറുകൾ വഴി ജോലി ലഭിച്ച ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
അടാട്ട് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഓറിയന്റേഷൻ ക്ലാസിന്റെ ഭാഗമായി അസാപ് ട്രെയിനർ അർഷിദ് ഇന്റർവ്യൂ നേരിടുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും സഹായകരമായ ശാസ്ത്രീയ പരിശീലനം നൽകി.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനിജോസ്, വി. എസ്. ശിവരാമൻ, സി. എ. സന്തോഷ്, ബി. ഡി. ഒ. ലേഖ, കെ-ഡിസ്‌ക് കോർഡിനേറ്റർ ശ്രേയ എന്നിവർ പരിപാടിയിൽ സംസാരിച്ചു. കില ബ്ലോക്ക് കോ-ഓർഡിനേറ്റർ എ. കെ. കുഞ്ഞുമുഹമ്മദ് സ്വാഗതവും സീനിയർ എക്സ്റ്റൻഷൻ ഓഫീസർ എ. കെ. സുജിത് നന്ദിയും രേഖപ്പെടുത്തി.
- Log in to post comments