Skip to main content

ബ്രോഷർ പ്രകാശനം ചെയ്തു

തിരുവില്വാമല വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന നൈപുണ്യ പരിശീലന പരിപാടിയുടെ ബ്രോഷർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ, യു.ആർ. പ്രദീപ് എം.എൽ.എ പ്രകാശനം ചെയ്തു.

സംസ്ഥാന സർക്കാർ സർവ ശിക്ഷാ കേരള പദ്ധതി വഴി ബി ആർ സി മുഖേന ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ 19 സ്കൂളുകളിൽ ഒന്നാണ് തിരുവില്വാമല വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ.
പഠനത്തോട് ഒപ്പം കുട്ടികൾക്ക് തൊഴിൽ നൈപുണ്യ വികസനത്തിന് ആവശ്യമായ സഹായം ഒരുക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ്,  ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി പ്രശാന്തി, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായർ,ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജയൻ, ബി പി സി കെ. പ്രമോദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date