Skip to main content

മുഖം മിനുക്കാൻ പാർക്ക് വരുന്നു

വേട്ടേക്കോടിന്റെ മുഖച്ഛായ മാറ്റാൻ പാർക്ക് വരുന്നു. മാലിന്യം പൂർണമായി നീക്കം ചെയ്ത ശേഷമാണ് 1.5 ഏക്കർ സ്ഥലത്ത്   നഗരസഭയുടെ നേതൃത്വത്തിൽ പാർക്ക് ഒരുക്കുന്നത്. വർഷങ്ങളായി മാലിന്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരുന്നു പ്രദേശവാസികൾ. കിണറുകളിലെ വെള്ളം പോലും ഉപയോഗിക്കാൻ കഴിയാത്ത  അവസ്ഥയായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മാലിന്യ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാകുന്നതിന്റെ ആശ്വാസത്തിലാണ് വേട്ടേക്കോട് നിവാസികൾ. ഖര മാലിന്യം നീക്കം ചെയ്യുമ്പോൾ ഒരു തരത്തിലുള്ള ആശങ്ക വേണ്ടെന്നും എല്ലാവിധ മുൻ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്‌സൺ വി.എം സുബൈദ പറഞ്ഞു. ശാസ്ത്രീയമായ രീതിയിലാണ് മാലിന്യം നീക്കം ചെയ്യുന്നത്. വേനൽ കാലം ആയതിനാൽ തീപിടിത്തം ഒഴിവാക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പൊടിപടലം തടയുന്നതിനായി ടാങ്കിൽ വെള്ളം എത്തിച്ച് പമ്പ് ചെയ്യുന്നുണ്ട്. പ്രവൃത്തി സുതാര്യമാക്കുന്നതിന് പ്രദേശവാസികളെ ഉൾപ്പെടുത്തി വാട്‌സ്ആപ് ഗ്രൂപ്പിലൂടെ പ്രവൃത്തിയുടെ വിവരങ്ങളും മറ്റും  ജനങ്ങളെ അറിയിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

date