Post Category
പശുക്കിടാങ്ങളെ മാത്രം ജനിപ്പിക്കാന്‍ മൃഗസംരക്ഷണ വകുപ്പ്
മൃഗസംരക്ഷണ വകുപ്പും കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡും സംയുക്തമായി നടപ്പിലാക്കുന്ന തരം തിരിച്ച ബീജം ഉപയോഗിച്ചിച്ചുള്ള ബീജാധാനം ജില്ലയില്‍ ആരംഭിച്ചു. ഈ ബീജം ഉപയോഗിക്കുന്നതുമൂലം 90 ശതമാനവും പശുക്കിടാങ്ങള്‍ മാത്രം ജനിക്കുമെന്നാണ് കണക്കാക്കുന്നത്. പൊന്നാനി, പുറത്തൂര്‍, വണ്ടൂര്‍, ഇരിമ്പിളിയം, ആനക്കയം, മേലാറ്റൂര്‍, നിലമ്പൂര്‍, വഴിക്കടവ്, വട്ടംകുളം, ചാലിയാര്‍, തുവ്വൂര്‍, മുതുവല്ലൂര്‍, പറവണ്ണ, അരിയല്ലൂര്‍, നന്നമ്പ്ര, കരുവാരക്കുണ്ട്, പെരിന്തല്‍മണ്ണ, മൂന്നിയൂര്‍, കോട്ടക്കല്‍, ഊര്‍ങ്ങാട്ടിരി, അമരമ്പലം എന്നീ പഞ്ചായത്തുകളിലെ മൃഗാശുപത്രികളില്‍ നിലവില്‍ തരം തിരിച്ച ബീജം ലഭ്യമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സഖറിയ സാദിഖ് മധുരക്കറിയന്‍ അറിയിച്ചു.
date
- Log in to post comments