Skip to main content

സ്‌പോര്‍ട്‌സ് സ്‌കൂള്‍ -സെലക്ഷന്‍ ട്രയല്‍സ്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യന്‍കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്ല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക്  സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു.  2025-26 അധ്യയന വര്‍ഷത്തില്‍ അഞ്ചിലേക്കും പ്ലസ് വണ്‍ ക്ലാസ്സിലേക്കും ഒഴിവുള്ള 6,7,8,9 ക്ലാസ്സുകളിലേക്കുമാണ് പ്രവേശനം. സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരീസ് കോളേജ് ഗ്രൗണ്ടില്‍ ജനുവരി 29 ന് രാവിലെ 9 ന്  നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ  ആണ്‍/പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ ഒരു പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്‌കൂള്‍ മേധാവിയുടെ കത്ത് സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ (ലഭ്യമാണെങ്കില്‍ ) സഹിതം  കോളേജ് ഗ്രൗണ്ടില്‍ രക്ഷിതാവിനൊപ്പം എത്തണം. സ്‌കില്‍ -ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ നടത്തുക.  ഫോണ്‍0471-2381601,9744786578, 04936-203824.

 

date