Post Category
ക്യാമ്പ് അസിസ്റ്റന്റ് നിയമനം
പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിൽ ഡോ. എ.പി.ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വാല്യൂവേഷൻ ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയിൽ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കിൽ മൂന്നുവർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 28 രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.
പി.എൻ.എക്സ് 1692/2025
date
- Log in to post comments