Post Category
പാഴ് വസ്തു സംഭരണ കേന്ദ്രം ഉദ്ഘാടനം
സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി ക്ലീൻ കേരള കമ്പനി നിർമ്മിച്ച പാഴ് വസ്തു സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 23 ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവ്വഹിക്കും. രാവിലെ 10.30 ന് നിയമസഭാ സമുച്ചയത്തിലാണ് ചടങ്ങ്. സ്പീക്കർ എ എൻ. ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പങ്കെടുക്കും.
പി.എൻ.എക്സ് 1693/2025
date
- Log in to post comments