സൗജന്യ കലാപരിശീലനം
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി സൗജന്യ കലാ പരിശീലന പരിപാടിയിലേക്ക് പഠിതാക്കളെ ക്ഷണിക്കുന്നു. കഥകളി -മദ്ദളം, സംഗീതം- വായ്പ്പാട്ട് (കര്‍ണാട്ടിക്), പെയിന്റിംഗ് -ചിത്രകല, മുടിയേറ്റ് -ചെണ്ട തുടങ്ങിയ ഇനങ്ങളിലാണ് സൗജന്യ പരിശീലനം നല്‍കുന്നത്.
നാടിന്റെ സാംസ്‌കാരിക ഉന്നതി, പ്രായഭേദമന്യേ കലയോടുള്ള താല്പര്യം സംരക്ഷിക്കുക, പഴമയുടെ നന്മകള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്നിവയാണ് സൗജന്യ കലാ പരിശീലനത്തിന്റെ ലക്ഷ്യം. സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കലാ പരിശീലനത്തില്‍ പങ്കാളികളാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് പഞ്ചായത്ത് ഓഫീസുകള്‍ മുഖേനയോ ബ്ലോക്ക് ഓഫീസ് മുഖേനയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ 30 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8848795662(കഥകളി), 9778486329( സംഗീതം), 9656641805 (പെയിന്റിംഗ്), 7510713827 (മുടിയേറ്റ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
- Log in to post comments