നവീകരിച്ച അബ്ദുല്‍ കലാം പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
മരട് നഗരസഭയില്‍ നെട്ടൂരിലെ നവീകരിച്ച ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാം പാര്‍ക്കിന്റെ ഉദ്ഘാടനം കെ. ബാബു നിര്‍വഹിച്ചു. കായല്‍ തീരത്ത് നടപ്പാതകള്‍, കുട്ടികള്‍ക്കായുള്ള കളിയുപകരണങ്ങള്‍, ഓപ്പണ്‍ സ്റ്റേജ്, പിക്നിക് ഏരിയകള്‍, എന്നിവയുള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പാര്‍ക്ക്. ഹരിത ഇടങ്ങള്‍ വികസിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നഗരസഭ നയത്തിന്റെ ഭാഗമായിട്ടാണ് പാര്‍ക്ക് നവീകരണം.
മരട് നഗരസഭ ചെയര്മാന് ആന്റണി ആശാന് പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ റിയാസ് കെ മുഹമ്മദ്, ശോഭ ചന്ദ്രന്, റിനി തോമസ്, ബിനോയ് ജോസഫ് ,കൗണ്‍സിലര്‍മാരായ ജയ ജോസഫ്, പി ഡി രാജേഷ്, ചന്ദ്ര കലാധരന്‍, അജിത നന്ദകുമാര്‍, മിനി ഷാജി, ബെന്ഷാദ് നടുവിലവീട്, ടി എം അബ്ബാസ്, മോളി ഡെന്നി, ഏജെ തോമസ്, ജയനി പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments