Skip to main content

പ്രൊബേഷൻ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പിലെ  മലപ്പുറം - മഞ്ചേരി ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ പ്രതീക്ഷിക്കുന്ന ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം     നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക് വിഷയത്തിൽ ബിരുദാനന്തര ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള യോഗ്യരായ ഉദ്യാഗാർഥികൾക്ക് അപേക്ഷിക്കാം. മലപ്പുറം ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ  വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയുടെ കൂടെ സി.വി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി എന്നിവയുടെ പകർപ്പുകൾ സഹിതം മെയ് അഞ്ചിന് മുമ്പ് ജില്ലാ പ്രൊബേഷൻ ഓഫീസർ, ജില്ലാ പ്രൊബേഷൻ ഓഫീസ്, കോർട്ട് സമുച്ചയം, മഞ്ചേരി 676121 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0483 2970066, 8281999044.

date