മിഷൻ 1000 പദ്ധതിയില്‍ അഞ്ചു സംരംഭങ്ങളുടെ പദ്ധതി രേഖക്ക് അംഗീകാരം നൽകി
വ്യവസായ വകുപ്പിന്റെ സ്കെയിൽ അപ്പ് മിഷൻ 1000 പദ്ധതി പ്രകാരം സ്റ്റേറ്റ് ലെവൽ കമ്മിറ്റി അംഗീകാരം നൽകിയ അഞ്ചു സംരംഭങ്ങളുടെ പദ്ധതി രേഖ (ഡി.പി.ആർ) പരിശോധിച്ച് ജില്ലാതല കമ്മിറ്റി അംഗീകാരം നൽകി.സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പദ്ധതികൾക്ക് ഡി.പി.ആർ തയ്യാറാക്കി അംഗീകാരം ലഭ്യമായത് മലപ്പുറം ജില്ലയിലാണ്. ഇതോടെ ജില്ലയിൽ നിന്ന് ആകെ അംഗീകാരം ലഭ്യമായ 38 പദ്ധതികളിൽ 20 സംരംഭങ്ങൾക്ക് വിപുലീകരണ പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കി അംഗീകാരം ലഭിച്ചു. മൂന്ന് വര്‍ഷത്തിലേറെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉൽപാദന -സേവന മേഖലയിലുളള സംരംഭങ്ങളുടെ വിപുലീകരണത്തിന് സാമ്പത്തികമായും സാങ്കേതികമായും സഹായങ്ങൾ ലഭ്യമാക്കി 100 കോടി വിറ്റ് വരവിലേക്ക് ഉയർത്തുന്നതാണ് മിഷൻ 1000 പദ്ധതി. പദ്ധതി പ്രകാരം സ്ഥിരാസ്തികൾക്ക് 40 % , പരമാവധി രണ്ടു കോടി വരെയും പ്രവർത്തന മൂലധന വായ്പയ്ക്ക് പലിശയുടെ 50% പരമാവധി 50 ലക്ഷം രൂപ വരെയും ധനസഹായം സംരംഭങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം മുഖേന ലഭിക്കും.ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന മീറ്റിംഗിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, ലീഡ് ബാങ്ക് മാനേജർ, കെ.എഫ്.സി മാനേജർ, കെ എസ് എസ് ഐ എ, സംരംഭക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments