എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംരംഭകര്‍ക്കായി ഹെല്‍പ്പ് ലൈന്‍ ഡസ്‌ക് സംരംഭകര്‍ക്കായി ഹെല്‍പ്പ് ലൈന്‍ ഡസ്‌ക് സംവിധാനം ഒരുക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ സ്റ്റാള്‍
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംരംഭകര്‍ക്ക് സഹായവുമായി വ്യവസായ വാണിജ്യ വകുപ്പിന്റെ സ്റ്റാള്‍. സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരുടേയും സംശയങ്ങളും പരാതികള്‍ക്കും ഈ സ്റ്റാള്‍ ഗുണകരമാകും.
ഏകജാലക സംവിധാനത്തിലൂടെ ലൈസന്‍സിനുള്ള അപേക്ഷകള്‍, വ്യവസായ ഭൂമി ലഭ്യത അറിയാനും അപേക്ഷിക്കാനുമുള്ള അവസരം, സബ്സിഡികള്‍ക്കായി നേരിട്ട് അപേക്ഷിക്കാനുള്ള സൗകര്യവും എന്നിവ സ്റ്റാളില്‍ ലഭ്യമാക്കും.
കൂടാതെ പൊതുജനങ്ങള്‍ക്കായി വ്യവസായ വകുപ്പ് നല്‍കുന്ന സ്‌കീമുകളുടെ പ്രദര്‍ശനവും ബോധവത്ക്കരണവും ഉണ്ടാവും. സ്റ്റാളില്‍ മെഡിക്കല്‍ ഇംപ്ലാന്റ്സ്, ഇലക്ട്രിക്കല്‍ - ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍, കൈത്തറി - കരകൗശല ഉല്‍പന്നങ്ങള്‍, വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ തുടങ്ങി പാലക്കാട് ജില്ലയുടെ തനിമ വിളിച്ചോതുന്ന ഉല്‍പന്ന-പ്രദര്‍ശന മേളയും നടത്തും. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്സ്യല്‍ സ്റ്റാളുകളുമുള്‍പ്പടെ 250ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യം.
- Log in to post comments