Post Category
കലക്ട്രേറ്റില്‍ ബോംബ് ഭീഷണി: ആശങ്ക ഒഴിവായെന്ന് ജില്ലാകലക്ടര്‍
കലക്ട്രേറ്റില്‍ ഉച്ചയോടെ ബോംബ് പൊട്ടുമെന്ന് വന്ന ഇ-മെയില്‍ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ ആശങ്ക ഒഴിവായെന്ന് ജില്ലാകലക്ടര്‍ എന്‍. ദേവിദാസ്. രാവിലെയാണ് കലക്ട്രേറ്റിലേക്ക് സന്ദേശമെത്തിയത്. തുടര്‍ന്ന് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. പോലീസിന്റെ ഡോഗ് - ബോംബ് സ്ക്വാഡുകള്‍, തീവ്രവാദവിരുദ്ധ സുരക്ഷാസേന എന്നിവ കലക്ട്രേറ്റും പരിസരവും വിശദമായി പരിശോധിച്ചു. സംശയകരമാംവിധം ഒന്നും കണ്ടെത്താനായില്ല. ഭീഷണി കണക്കിലെടുത്തു ഗൗരവകരമായ അന്വേഷണമാണ് നടത്തുന്നത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു. നിലവില്‍ സുരക്ഷിതമായ സാഹചര്യമാണുള്ളത്. കര്‍ശനനിരീക്ഷണം തുടരുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
date
- Log in to post comments